Connect with us

commonwealth games

കോമൺവെൽത്ത് ഗെയിംസ്: കോഴിക്കോട് സ്വദേശി നോഹ നിർമൽ ടോം ഇന്ത്യൻ ടീമിൽ

പേരാമ്പ്ര ചക്കിട്ടപാറ സ്വദേശിയാണ്.

Published

|

Last Updated

കോഴിക്കോട് | കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് കോഴിക്കോട് സ്വദേശി നോഹ നിർമൽ ടോംമിനെ തിരഞ്ഞെടുത്തു. അത്‌ലറ്റിക്‌സ് ടീമിലേക്കാണ് നോഹയെ തിരഞ്ഞെടുത്തത്. പേരാമ്പ്ര ചക്കിട്ടപാറ സ്വദേശിയാണ്.

2019ലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും കഴിഞ്ഞ വര്‍ഷത്തെ ടോക്യോ ഒളിംപ്കിസിലും 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ കൂടിയാണ് നോഹ.

Latest