common wealth games
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് രണ്ടാം മെഡല്‍
61 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരിക്ക് വെങ്കലം

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ഭാരദ്വോഹനത്തില്‍ നിന്ന്. 61 കിലോ ഭാരദ്വോഹനത്തില്‍ ഗുരുരാജ പൂജാരിയാണ് രാജ്യത്തിനായി വെങ്കലം കരസ്ഥമാക്കിയത്. 269 കിലോ ഉയര്‍ത്തിയാണ് വെങ്കലം നേടിയത്. 285 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ അസ്‌നില്‍ ബിന്‍ മുഹമ്മദ് സ്വര്‍ണവും പപ്പുവ ന്യൂുഗിനിയയുടെ മോറിയ ബാറു 273 കിലോ ഉയര്‍ത്തി വെള്ളിയും നേടി.
നേരത്തെ 55 കിലോ ഭാരദ്വോഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ ഇന്ത്യക്കായി വെള്ളി നേടിയാണ് മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. മലേഷ്യയുടെ മുഹമ്മദ് ആനിഖിനാണ് സ്വര്‍ണം. ശ്രീലങ്കയുടെ ദിലങ്ക ഇസുറു കുമാരക്കാണ് വെങ്കലം.
---- facebook comment plugin here -----