Connect with us

common wealth games

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് ട്രിപ്പിള്‍ സ്വര്‍ണം

ലൈറ്റ് ഫ്‌ളൈവെയ്റ്റില്‍ നിഖാത് സരീന്‍ ആണ് ഒടുവില്‍ സ്വര്‍ണം നേടിയത്.

Published

|

Last Updated

ബിര്‍മിംഗ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസിലെ ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ 48- 50 കിലോ ലൈറ്റ് ഫ്‌ളൈവെയ്റ്റില്‍ നിഖാത് സരീന്‍ ആണ് ഒടുവില്‍ സ്വര്‍ണം നേടിയത്. വടക്കന്‍ അയര്‍ലാന്‍ഡിന്റെ കാര്‍ലി മക്‌നൗലിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്.

ഈ വര്‍ഷമാദ്യം ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ നിഖാത് കിരീടം നേടിയിരുന്നു. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയതോടെ ഇരട്ടിമധുരമായി. ബോക്‌സിംഗ് റിംഗിലെ ഇന്നത്തെ മൂന്നാം സ്വര്‍ണമാണിത്.

പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റില്‍ അമിത് പംഘാല്‍, സ്ത്രീകളുടെ മിനിമം വെയ്റ്റില്‍ നീതു ഗംഘാസ് എന്നിവരും ഇന്ന് സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ വേട്ട 49 ആയി. ഇതില്‍ 17 സ്വര്‍ണവും 13 വെള്ളിയും 19 വെങ്കലവുമാണ്.

Latest