Kerala
കാസ ക്രിസ്ത്യാനികള്‍ക്കിടയിലെ വര്‍ഗീയ പ്രസ്ഥാനം: എം വി ഗോവിന്ദന്‍
ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും മുസ്‌ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും ഗോവിന്ദന്‍

കോട്ടയം | കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണെന്നും ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുസ്ലിം വിരുദ്ധതയാണ് ഇതിന്റെ മുഖമുദ്രയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കാസക്ക് പിന്നില്‍ ആര്‍ എസ് എസാണ്. ആര്‍ എസ് എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----