Kerala
വര്‍ഗീയ പരാമര്‍ശം: പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി
പരാതി നല്‍കിയിട്ടും പാലാ പോലീസ് കേസെടുക്കുന്നില്ലെന്ന്

തിരുവനന്തപുരം | വര്‍ഗീയ പരാമര്‍ശം തുടരുന്ന ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പോലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
കാസയുടെ വര്‍ഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പി സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീഗിന്റെ പരാതിയില്‍ പറഞ്ഞു.
---- facebook comment plugin here -----