Connect with us

Kerala

ക്രിസ്മസ് ആഘോഷത്തിനെതിരെ വര്‍ഗീയ ഭീഷണി; പാലക്കാട് നല്ലേപ്പുള്ളി സര്‍ക്കാര്‍ സ്‌കൂളിനു മുമ്പില്‍ ഇന്ന് യുവജനങ്ങളുടെ സ്‌നഹ കരോള്‍

വിശ്വഹിന്ദു പരിഷത്ത് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം

Published

|

Last Updated

പാലക്കാട് | ക്രിസ്മസ് ആഘോഷത്തിനെതിരെ വര്‍ഗീയ ഭീഷണി ഉയര്‍ത്തിയ വിശ്വഹിന്ദു പരിഷത്തിനെതിരെ ഇന്ന് ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

പാലക്കാട് നല്ലേപ്പുള്ളി സര്‍ക്കാര്‍ സ്‌കൂളിന് നേരെ ഭീഷണിയുയര്‍ത്തിയതിനു എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ അറസ്റ്റിലായ സംഭവത്തില്‍ ഇന്ന് സ്‌കൂളിന് മുന്നില്‍ ക്രിസ്മസ് കരോള്‍ നടത്തുമെന്നാണ് ഡി വൈ എഫ് ഐയും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുള്ളത്. ഡി വൈ എഫ് ഐ കരോള്‍ രാവിലെ നല്ലേപ്പുള്ളിയില്‍ നടക്കും. ഇന്നു രാവിലെ 10മണിക്ക് ഐക്യദാര്‍ഢ്യ കരോള്‍ നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് ചിറ്റൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനം.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് കേരളത്തിന്റെ മതേതര മനസിന് കളങ്കം വരുത്തിയ സംഭവമാണെന്ന് ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ പരിവാര്‍ ഉത്തരേന്ത്യയില്‍ നടപ്പാക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.

ഇതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ മതേതര സമൂഹം തയാറാകും. സംഘപരിവാര്‍ രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ മനസ്സില്ലാത്ത നാടാണ് മതേതര കേരളം. അതിനെ തകര്‍ക്കാന്‍ സാധിക്കില്ല. നാടിനെ വിഭജിക്കുന്ന വി എച്ച് പിയുടെ വര്‍ഗീയതക്കെതിരെ സ്‌നേഹം കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ ഇന്ന് രാവിലെ ഒന്‍പതിന് നല്ലേപ്പുള്ളി സ്‌കൂളിന് മുന്നില്‍ കരോള്‍ സംഘടിപ്പിക്കുമെന്നാണ് ഡി വൈ എഫ് ഐ ഭാരവാഹികള്‍ അറിയിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവണ്‍മെന്റ് യു പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷമാണ് വി എച്ച് പി പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത്. സംഭവത്തില്‍ വി എച്ച് പി ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്.

Latest