Connect with us

Kerala

സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിന് വേണ്ടി പറയും; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ?

Published

|

Last Updated

തിരുവനന്തപുരം |  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്റെ വിവാദ മലപ്പുറം പരാമര്‍ശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിനു വേണ്ടി പറയുമെന്നായിരുന്നു ഇക്കാര്യത്തില്‍ ജോര്‍ജ് കുര്യന്റെ പ്രതികരണം. സമുദായ നേതാക്കന്‍മാര്‍ അവരുടെ സമുദായത്തിന് വേണ്ടിയാണ് പറയുന്നത്. അതിനകത്ത് നമ്മള്‍ എന്തിനാണ് എന്തെങ്കിലും പറയുന്നത്. അവരുടെ സമുദായം വേണ്ടായെന്ന് എനിക്ക് പറയാന്‍ പറ്റുമോ? – ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ നടത്തിയ ശ്രീനാരായണ കണ്‍വന്‍ഷനിലാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചിലയാളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍. സ്വതന്ത്രമായി വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും ഇവിടെ ജീവിക്കാനാകില്ലെന്നും ഇവര്‍ക്കിടയില്‍ ഈഴവര്‍ ഭയന്ന് ജീവിക്കുകയാണെന്നുമായിരുന്നു വെള്ളാപ്പള്ളി ആരോപിച്ചിരുന്നത്.

---- facebook comment plugin here -----

Latest