Connect with us

goa election

ഗോവയില്‍ മത്സരം കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍: എ എ എപിക്ക് രാഹുലിന്റെ മറുപടി

പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും ചതിക്കുന്നവര്‍ക്കും ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല

Published

|

Last Updated

പനാജി |  ബി ജെ പിക്ക് ബദല്‍ എ എ പി എന്ന തരത്തില്‍ അരവിന്ദ്് കെജ്രിവാള്‍ ഗോവയില്‍ പ്രചാരണം തുടരുന്നതിനിടെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനും ബി ജെ പിക്കുമിടയിലാണ് മത്സരമെന്നും മറ്റുള്ളവര്‍ക്ക് ചെയ്ത് വോട്ട് പാഴാക്കരുതെന്നും രാഹുല്‍ ഗോവക്കാരോടായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിക്കും.നിങ്ങളെ കേള്‍ക്കുന്ന ഒരു സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. പിന്നില്‍ നിന്ന് കുത്തിയവര്‍ക്കും ചതിക്കുന്നവര്‍ക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടില്ല. പുതിയ ആളുകള്‍ക്കാണ് ഇത്തവണ ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

 

Latest