Connect with us

Ongoing News

മുള്ളിന്‍മേല്‍ മത്സരം; പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന സെമിയില്‍

അര്‍ജന്റീനയില്‍ മെസി ഒഴികെ കിക്കെടുത്ത എല്ലാ താരങ്ങളും ഗോള്‍ വല കുലുക്കി

Published

|

Last Updated

ഹൂസ്റ്റണ്‍ ( യു എസ്) | കോപ്പ അമേരിക്കയില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് സെമിയിലെത്തി അര്‍ജന്റീന. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇക്വഡോറിനെ തോല്‍പിച്ച് അര്‍ജന്റീന സെമിയിലെത്തിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡിലായിരുന്നു അര്‍ജന്റീന. എന്നാല്‍ അവസാന പകുതിയുടെ അധിക സമയത്ത് ഇക്വഡോര്‍ ഗോള്‍ മടക്കി. നിശ്ചിത സമയം 1-1 സമനിലയായ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഇത്തവണയും രക്ഷകനായതോടെ ഷൂട്ടൗട്ടില്‍ 4-2 ന് അര്‍ജന്റീന ജയിച്ചു. പെനാല്‍റ്റിയില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ മാര്‍ട്ടിനസ് തടത്തു. അര്‍ജന്റീനയില്‍ മെസി ഒഴികെ കിക്കെടുത്ത എല്ലാ താരങ്ങളും ഗോള്‍ വല കുലുക്കി. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. ജോണ്‍ യെബോയും ജോര്‍ഡി കായ്സെഡോയും ഇക്വഡോറിനായി ലക്ഷ്യം കണ്ടെത്തി. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകള്‍ മാര്‍ട്ടിനസ് തടുത്തിട്ടു.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇക്വഡോറിനെ വിറപ്പിച്ച് കളിക്കാന്‍ അര്‍ജന്റീനക്കായില്ല.
35 ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ മെസ്സി എടുത്ത കോര്‍ണര്‍ കിക്ക് ലിസാന്‍ഡ്രോ മാര്‍ട്ടിനസ് തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലെത്തിച്ചു. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് ഇത്.

60ാം മിനിറ്റില്‍ ഇക്വഡോറിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. ഒരു കോര്‍ണര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റോഡ്രിഗോ ഡിപോളിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് ഇക്വഡോറിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചത്. എന്നര്‍ വലന്‍സിയ എടുത്ത കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക് പോയി.
മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഇക്വഡോറിന്റെ കെവിന്‍ റോഡ്രിഗസ് ഗോള്‍ നേടി നിലവിലെ ചാമ്പ്യന്‍മാരെ വിറപ്പിച്ചു. ഇതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയുമായിരുന്നു.

 

---- facebook comment plugin here -----

Latest