Kerala
ചികിത്സാ പിഴവെന്ന് പരാതി; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നവജാത ശിശുവും മാതാവും മരിച്ചു
കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്.
ആലപ്പുഴ | ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവും മാതാവും മരിച്ചു. കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. കുഞ്ഞ് ഇന്നലെയും അപര്‍ണ ഇന്ന് പുലര്‍ച്ചെ അഞ്ചോടെയുമാണ് മരണപ്പെട്ടത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.
---- facebook comment plugin here -----