Connect with us

National

സുപ്രീം കോടതി ചീഫ് ജസ്റ്റിനെതിരായ വിദ്വേഷ പരാമര്‍ശം: ബി ജെ പി. എം പിക്കെതിരെ പരാതി

ആരോപണങ്ങള്‍ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ബി ജെ പി. എം പി നിഷികാന്ത് ദുബെക്കെതിരെ പരാതി. രാജ്യത്തെ മത ആഭ്യന്തരയുദ്ധങ്ങള്‍ക്ക് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസാണെന്ന ദുബെയുടെ പ്രസ്താവനയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് പരാതി നല്‍കിയിത്. അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണിക്ക് പരാതി കൈമാറി.

വഖ്ഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചതിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്കെതിരെ വര്‍ഗീയപരമായ പരാമര്‍ശങ്ങള്‍ നിഷികാന്ത് ദുബെ നടത്തിയെന്ന് കോടതിയലക്ഷ്യ നിയമത്തിലെ 15(1) (ബി) വകുപ്പ് പ്രകാരം നല്‍കിയ പരാതിയിൽ പറയുന്നു. ഇത്തരം ആരോപണങ്ങള്‍ രാജ്യത്തെ ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. പരാതി പരിശോധിച്ച് അറ്റോണി ജനറല്‍ കോടതിക്ക് കൈമാറും.

 

Latest