Kerala
ഇ പി ജയരാജനെതിരായ പരാതി; കേസെടുക്കാന്‍ സര്‍ക്കാരിനോട് നിയമോപദേശം തേടി വിജിലന്‍സ്
റിസോര്‍ട്ട് നിര്‍മാണത്തിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കിയിരുന്നുവോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
തിരുവനന്തപുരം | ഇ പി ജയരാജന്‍ അനധികൃതമായി റിസോര്‍ട്ട് പണിയിച്ചുവെന്ന ആരോപണത്തില്‍ കേസെടുക്കാന്‍ സര്‍ക്കാരിനോട് നിയമോപദേശം തേടി വിജിലന്‍സ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നീക്കം. റിസോര്‍ട്ട് നിര്‍മാണത്തിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കിയിരുന്നുവോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.
കണ്ണൂര്‍ കലക്ടര്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കുമാണ് കോട്ടയത്തെ ജിബിന്‍ ജേക്കബ് പരാതി നല്‍കിയത്. റിസോര്‍ട്ട് നിര്‍മാണത്തില്‍ വലിയ അഴിമതിയുണ്ടായിട്ടുണ്ടെന്നും അതില്‍ ഇ പി ജയരാജനും ഭാര്യക്കും മകനും കൃത്യമായ പങ്കുണ്ടെന്നുമാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.