Kerala
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരായ പരാതി; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി
ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയിലാണ് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴി ഇന്ന് വൈകിട്ട് മൂന്നിന് രേഖപ്പെടുത്തിയത്.
യദു അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു ആര്യ രാജേന്ദ്രന്റെ പരാതി. ബസ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.
---- facebook comment plugin here -----