Connect with us

Kerala

ലോട്ടറി ഏജന്റിനെതിരായ പരാതി: ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്റിന്റെ ഭാര്യക്ക് ഒന്നാം സമ്മാനം നിഷേധിച്ച ലോട്ടറി വകുപ്പിന്റെ നടപടിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Published

|

Last Updated

തിരുവനന്തപുരം| ലോട്ടറി ഏജന്റായ ഭര്‍ത്താവിനെതിരെ പരാതിയുണ്ടെന്ന കാരണത്താല്‍ ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്റിന്റെ ഭാര്യക്ക് ഒന്നാം സമ്മാനം നിഷേധിച്ച ലോട്ടറി വകുപ്പിന്റെ നടപടിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലോട്ടറി വകുപ്പിന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ മഞ്ജു ലോട്ടറീസ് ഏജന്റിന്റെ ലൈസന്‍സ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഈ കമ്പനിയുടെ പാര്‍ട്ണറാണെന്ന കാരണത്താലാണ് മഞ്ജു ലോട്ടറി ഉടമ മുരളീധരന്റെ ഭാര്യ ഷിതയ്ക്കുള്ള സമ്മാനം ലോട്ടറി വകുപ്പ് തടഞ്ഞത്. 2015-ലെ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി കിട്ടിയ 65 ലക്ഷം രൂപ തടഞ്ഞ നടപടിക്കെതിരെയാണ് ഷിത കോടതിയെ സമീപിച്ചത്. ലോട്ടറി ഏജന്റിനെതിരെ കേസുണ്ടെങ്കിലും ഭാര്യയ്ക്ക് സമ്മാനം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സമ്മാനത്തുക കൈമാറാന്‍ നിര്‍ദേശിച്ചു.

 

Latest