pc george issue
പി സി ജോര്‍ജ്ജിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ പരാതി; കേസ് എടുക്കണമെന്നാവശ്യം
കഴിഞ്ഞ 19 നാണ് ഓണ്‍ലെയന്‍ യൂട്യുബ് ചാനലായ ഷെകീന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലയില്‍ ജോര്‍ജ്ജ് വിവാദ പ്രസ്ഥാവന നടത്തിയത്
കോട്ടയം | മതസൗഹാര്‍ദവും സാഹോദര്യവും തകര്‍ത്ത് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്ന മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപെട്ട് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കി. പൗരാവകാശ സംരക്ഷണ സമിതി കോട്ടയം ജില്ലാ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മൗലവിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ 19 നാണ് ഓണ്‍ലെയന്‍ യൂട്യുബ് ചാനലായ ഷെകീന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുസ്‌ലിം സമുദായത്തെ അടച്ചാക്ഷേപിക്കുന്ന നിലയില്‍ ജോര്‍ജ്ജ് വിവാദ പ്രസ്ഥാവന നടത്തിയത്. ഈരാറ്റുപേട്ട പേട്ടയിലെ മുസ്്ലിം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്നും മൂന്നുപ്രാവശ്യം തുപ്പിയിട്ടാണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നതെന്നും മറ്റു മതസ്ഥരായ ആള്‍ക്കാര്‍ അവിടെ നിന്നും ഭക്ഷണം കഴിച്ചാല്‍ തുപ്പല്‍ കൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിക്കേണ്ടിവരുമെന്നുമാണ് ജോര്‍ജ്ജ് നടത്തിയ പ്രസ്ഥാവനയില്‍ പറഞ്ഞത്.
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ മതവിദ്വേഷവകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. പൗരാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മൗലവി, കേരള ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് പി ഇ മുഹമ്മദ് സക്കീര്‍, അബ്ദുല്‍ നാസര്‍ മൗലവി വെച്ചുച്ചിറ, അയ്യൂബ്ഖാന്‍ കുട്ടിക്കല്‍ എന്നിവരും പരാതിക്കാരനോടൊപ്പം ഉണ്ടായിരുന്നു.