Connect with us

r sreelekha

ശ്രീലേഖക്കെതിരെ പരാതി

പൾസർ സുനി കുറ്റക്കാരനാണെന്നറിഞ്ഞിട്ടും ശ്രീലേഖ സംരക്ഷിച്ചുവെന്ന് പരാതിയിൽ പറയുന്നു.

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംരക്ഷിക്കുന്ന തരത്തിലും അന്വേഷണത്തിന്റെ വിശ്വാസ്യതയെ സംശയിക്കുന്ന രീതിയിലും വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖക്കെതിരെ പോലീസിൽ പരാതി. യുട്യൂബ് ചാനലിലെ പരാമർശങ്ങൾക്കെതിരെയാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കുറ്റക്കാരനാണെന്നറിഞ്ഞിട്ടും ശ്രീലേഖ സംരക്ഷിച്ചുവെന്ന് പരാതിയിൽ പറയുന്നു. തൃശൂർ റൂറൽ പോലീസിൽ പ്രൊഫ. കുസുമം ജോസഫ് ആണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമായിരുന്നു ആര്‍ ശ്രീലേഖ ദിലീപിപിനെ പിന്തുണച്ച് യൂട്യൂബ് ചാനല്‍ വഴി രംഗത്തെത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരെ തെളിവില്ല. പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കി. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്.

കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പോലീസുകാരന്‍ ആണ്. വിചാരണ തടവുകാരന്‍ ആയിരിക്കുമ്പോള്‍ ദിലീപ് കഷ്ടപ്പെട്ട് സെല്ലില്‍ കഴിയുന്നതായി താന്‍ കണ്ടിട്ടുണ്ടെന്നെല്ലാം ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

 

 

---- facebook comment plugin here -----

Latest