Connect with us

Kerala

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കും; ഒപ്പിട്ടു നല്‍കി അവതാരക

പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ടു നല്‍കി. അതിനിടെ, തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.

Published

|

Last Updated

കൊച്ചി | ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഓണ്‍ലൈന്‍ ചാനല്‍ അവതാരകയായ പരാതിക്കാരി പിന്‍വലിക്കും. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. പിന്‍വലിക്കാനുള്ള ഹരജിയില്‍ പരാതിക്കാരി ഒപ്പിട്ടു നല്‍കി.

അതിനിടെ, തനിക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു.

കൊച്ചി മരടിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചുവെന്നും അപമാനിച്ചുവെന്നും ആരോപിച്ചാണ് അവതാരക പരാതി നല്‍കിയിരുന്നത്. കേസില്‍ പെട്ട ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു.

 

 

 

 

Latest