From the print
പോക്‌സോ കേസില്‍ റിമാന്‍ഡിലായ യുവതി ആണ്‍കുട്ടിയെയും പീഡിപ്പിച്ചെന്ന് പരാതി
നേരത്തേ പീഡനത്തിനിരയായ തളിപ്പറമ്പ് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയും സ്‌നേഹ പീഡിപ്പിച്ചതായാണ് പരാതി

തളിപ്പറമ്പ് | പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ ഇരയുടെ സഹോദരനെ പീഡിപ്പിച്ചതിനും പോക്‌സോ കേസ്. യുവതിക്കെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ സഹോദരനെയും പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ മാസം അറസ്റ്റിലായി റിമാൻഡില്‍ കഴിയുന്ന സ്നേഹ മെര്‍ലി(23)നെതിരെയാണ് തളിപ്പറമ്പ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.
നേരത്തേ പീഡനത്തിനിരയായ തളിപ്പറമ്പ് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയും സ്‌നേഹ പീഡിപ്പിച്ചതായാണ് പരാതി. നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് 15കാരന്‍ മൊഴി നല്‍കി.തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് 15കാരന്റെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാര്‍ച്ച് 14 നാണ് സ്നേഹയെ പോലീസ് അറസ്റ്റ് ചെയ്തത്.
പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ അസ്വാഭാവികമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിംഗ് നടത്തുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയോട് വാത്സല്യമാണെന്ന് പറഞ്ഞിരുന്ന സ്‌നേഹ സ്വര്‍ണ ബ്രേസ്്ലെറ്റ് സമ്മാനമായി വാങ്ങി നല്‍കി പീഡനം നടത്തുകയായിരുന്നു. 2024 ഫെബ്രുവരി മൂന്നിന് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതക്കിടെ സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു.