Kerala
ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി
ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം നടത്തിയ മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ നടക്കാവ് പോലീസിേ കേസെടുത്തു

കോഴിക്കോട്: ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ചാരിറ്റി പ്രവര്‍ത്തകനെതിരെ പരാതി. ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം നടത്തിയ മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ നടക്കാവ് പോലീസിലാണ് പരാതി നല്‍കിയിത്. പരാതിക്കാരിയുടെ മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ശരീരത്തില്‍ കടന്ന് പിടിച്ചു അശ്ലീലസ്വരത്തില്‍ സംസാരിച്ചു എന്നിങ്ങനെയാണ് പരാതി. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബില്‍ അടയ്ക്കാന്‍ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തുടരുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്. ഒന്നര ലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു.
അതിനാല്‍ ഡിസ്ചാര്‍ജ് ആയി 20 ദിവസമായിട്ടും ആശുപത്രിയില്‍നിന്നു പോകാന്‍ സാധിച്ചില്ല. വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് ഒരു വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയില്‍ എത്തിയതെന്ന് പരാതിയില്‍ പറയുന്നു.