Kerala
ഏഴാം ക്ലാസ്സ് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി
അധ്യാപകൻ റിമാൻഡിൽ
തിരുവനന്തപുരം | ഏഴാം ക്ലാസ്സ് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം നഗരത്തിലെ സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി. അഞ്ചാം ക്ലാസ്സ് മുതൽ അധ്യാപകനായ അരുൺ മോഹൻ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്യുന്നതായി പരാതിയിൽ പറയുന്നു.
വിവരം മറച്ചുവെച്ചെന്നാരോപിച്ചാണ് സ്കൂൾ പ്രിൻസിപ്പലിനെതിരെ കേസ്. നേട്ടയം സ്വദേശിയായ അധ്യാപകൻ അരുൺ മോഹനെ റിമാൻഡ് ചെയ്തു. കൗൺസിലിംഗിനിടയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ‘അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.
---- facebook comment plugin here -----