Connect with us

Kerala

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി.ഇന്ന് രാവിലെയാണ് സംഭവം.കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്.

രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.പരുക്കേറ്റ മുത്തശ്ശി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കുട്ടിയുടെ അമ്മ വിദേശത്താണ്.കുട്ടിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest