Connect with us

Kerala

ലക്ഷദ്വീപുകാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന പരാതി; എസ് എഫ് ഐക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കേസ്.

Published

|

Last Updated

തിരുവനന്തപുരം | ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ജാത്യാധിക്ഷേപം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് കേസ്.

എസ് എഫ് ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കും എതിരെയാണ് കേസ്.

---- facebook comment plugin here -----

Latest