Connect with us

Kerala

പി പി ദിവ്യയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

എ ഡി എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ രണ്ട് യൂട്യൂബര്‍മാര്‍ക്കും ഒരു യൂട്യൂബ് ചാനലിനുമെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

യൂട്യൂബര്‍മാരായ ബിനോയ് കുഞ്ഞുമോന്‍, വിമല്‍ എന്നിവര്‍ക്കും ന്യൂസ് കഫേ ലൈവ് യൂട്യൂബ് ചാനലിനുമെതിരെയാണ് കേസെടുത്തത്. സാമൂഹിക മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിച്ചെന്ന് ആരോപിച്ചായിരുന്നു ദിവ്യയുടെ പരാതി.

എ ഡി എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

 

 

 

 

 

 

 

Latest