Kerala
താമരശ്ശേരിയിൽ 13കാരിയെ കാണാനില്ലെന്ന് പരാതി
മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

കോഴിക്കോട് | താമരശ്ശേരി പെരുമ്പള്ളിയില്‍ 13കാരിയെ കാണാനില്ലെന്ന് പരാതി.പെരുമ്പള്ളി ചോലക്കല്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ നിദയെ ആണ് കാണാതായത്.എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
മാര്‍ച്ച് പതിനൊന്നാം തീയതി രാവിലെ പുതുപ്പാടി ഹൈസ്കൂളിൽ പരീക്ഷ എഴുതാനായാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലോ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
എസ്എച്ച്ഒ- താമരശ്ശേരി പോലീസ് സ്റ്റേഷന്‍- 9497987191
സബ് ഇന്‍സ്പെക്ടര്‍, താമരശ്ശേരി പോലീസ് സ്റ്റേഷന്‍- 9497980792
താമരശ്ശേരി പോലീസ് സ്റ്റേഷന്‍- 04952222240
---- facebook comment plugin here -----