Kerala
മതപരിവര്‍ത്തന ശ്രമം നടത്തിയെന്ന് പരാതി; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്
കോട്ടയം സ്വദേശിയും ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്.

റായ്പുര്‍ | ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന ശ്രമം നടത്തിയെന്ന വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്. കോട്ടയം സ്വദേശിയും ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജില്ലയിലെ കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പോലീസ് കേസെടുത്തത്. ഞായറാഴ്ചയാണ് വിദ്യാര്‍ഥിനി സിസ്റ്റര്‍ക്കെതിരെ പരാതി നല്‍കിയത്.
തന്നെ മതപരിവര്‍ത്തനം നടത്താന്‍ സിസ്റ്റര്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെ പോലീസ് മര്‍ദിച്ചിരുന്നു. ഫാദര്‍ ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. ബര്‍ഹാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ വച്ചായിരുന്നു സംഭവം. നിങ്ങള്‍ പാക്കിസ്ഥാനികളാണെന്നും, ക്രിസ്തുമത പരിവര്‍ത്തനത്തിന് എത്തിയതാണെന്നും പറഞ്ഞായിരുന്നു മര്‍ദനം.