Connect with us

Kerala

വന്ദേഭാരതില്‍ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതായി പരാതി

വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു

Published

|

Last Updated

കൊച്ചി | വന്ദേഭാരത് എക്‌സ്പ്രസിലെ പ്രഭാത ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയതായി പരാതി. തിരുവനന്തപുരത്ത് നിന്നും കാസര്‍കോടേക്ക്  പുറപ്പെട്ട ട്രെയിനില്‍ നിന്നും നല്‍കിയ ഭക്ഷണത്തിലാണ് പാറ്റയെ ലഭിച്ചത്. എറണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ കോഴിക്കോട് സ്വദേശിയായ മുരളി മേനോനാണ് ദുരനുഭവം ഉണ്ടായത്.

പ്രഭാത ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയില്‍ നിന്നാണ് പാറ്റയെ ലഭിച്ചത്. ‘വന്ദേഭാരതിലെ നോണ്‍ വെജ് പ്രഭാതഭക്ഷണമാണിത്. അക്ഷരാര്‍ത്ഥത്തില്‍ അത് നോണ്‍വെജ് ആയിരുന്നു’. മുട്ടക്കറിയില്‍ നിന്ന് പാറ്റ കിട്ടിയ ചിത്രത്തോടൊപ്പം മുരളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

പാറ്റയെ കണ്ട ഉടന്‍ കാറ്ററിംഗ് വിഭാഗത്തെ സംഭവം അറിയിച്ചെങ്കിലും കാറ്ററിംഗ് ജീവനക്കാരന്‍ ക്ഷമ ചോദിച്ച് തടിയൂരി. വന്ദേഭാരത് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണങ്ങള്‍ക്കെതിരെ നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാനാണ് യാത്രക്കാരന്റെ തീരുമാനം.

 

Latest