Connect with us

Kerala

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനില്‍ ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയതായി പരാതി

കാന്റീന്‍ അടച്ചു പൂട്ടിയെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

കോട്ടയം | കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനിലെ ബിരിയാണിയില്‍ നിന്നും പുഴവിനെ ലഭിച്ചതായി പരാതി. ശനിയാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് കാന്റീനില്‍ നിന്നും ബിരിയാണി ഓര്‍ഡര്‍ ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപമുള്ള കാന്റീന്‍ വളരെ മോശം അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാന്റീന്‍ ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാന്റീന്‍ അടച്ചു പൂട്ടിയെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Latest