Connect with us

Kerala

പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

Published

|

Last Updated

കൊച്ചി  | പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ് പി സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. സി ഐ വിനോദിന്റെ ഹരജിയിലാണ് കോടതി നടപടി.

മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, പൊന്നാനി മുന്‍ സി ഐ വിനോദ്,തിരൂര്‍ മുന്‍ ഡി വൈ എസ്പി വി. വി ബെന്നി എന്നിവര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരിക്കുന്നത്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

 

എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസ് സംഘം കണ്ടെത്തിയത്.

Latest