Kerala
പത്തനംതിട്ടയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; 42കാരന്‍ അറസ്റ്റില്‍
സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട|പത്തനംതിട്ടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായതായി പരാതി. ചിറ്റാറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മീന്‍കുഴി സ്വദേശി ബിനു (42) വിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധുകൂടിയായ പ്രതി മാസങ്ങളോളം പീഡിപ്പിച്ചിരുന്നതായാണ് പരാതിയില്‍ പറയുന്നത്.
വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് മൊഴി. ഇതിന് പിന്നാലെയാണ് പ്രതിയെ ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ അല്‍പസമയത്തിനകം റിമാന്‍ഡ് ചെയ്യും.
---- facebook comment plugin here -----