Kerala
വാട്ടര്‍ അതോറിറ്റിയുടെ കിണറ്റില്‍ എണ്ണ കലര്‍ന്നതായി പരാതി
കിണര്‍ വൃത്തിയാക്കുന്നതിനും പരിശോധനകള്‍ നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
ഇടുക്കി | കുടിവെള്ളത്തിനുള്ള വാട്ടര്‍ അതോറിറ്റിയുടെ കിണറ്റില്‍ എണ്ണ കലര്‍ന്നെന്ന് പരാതി.
ഇടുക്കി മുട്ടത്ത് വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച കിണറിലാണ് സംഭവം. 60 ഓളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്. സംഭവത്തെ തുടര്‍ന്ന് കിണര്‍ ശുദ്ധികരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ജലവിതരണം നിര്‍ത്തിവെക്കാനും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാല്‍ ആവാം കിണറ്റില്‍ എണ്ണ കലര്‍ന്നതായി കാണാന്‍ കാരണം എന്നാണ് വാട്ടര്‍ അതോറിറ്റി വിലയിരുത്തുന്നത്. ഇത് ഒഴുക്ക് തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന സ്വാഭാവിക സാഹചര്യമെന്നാണ് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കിയത്.
കുടിവെള്ള പ്രശ്‌നം ജനങ്ങളെ വലയ്ക്കുന്നതിനാല്‍ എത്രയും പെട്ടന്ന് കിണര്‍ വൃത്തിയാക്കുന്നതിനും പരിശോധനകള്‍ നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.