Connect with us

Kerala

നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതി; എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ് ടി വകുപ്പിന്റെ പരിശോധന

എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ സ്ഥാപനത്തിലാണ് ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.

Published

|

Last Updated

ഇടുക്കി| ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ റെയ്ഡ്. എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റെ സ്ഥാപനത്തിലാണ് ജിഎസ്ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. നിലവില്‍ പരിശോധന രണ്ട് മണിക്കൂര്‍ പിന്നിട്ടു.

ലംബോധരന്റെ ഉടമസ്ഥതയിലുള്ള അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്പൈസെസില്‍ നികുതിവെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സ്ഥാപനത്തിലെ തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ ഉദ്യോഗസ്ഥര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

 

 

 

Latest