Kerala
സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പെണ്‍വാണിഭമെന്ന് പരാതി
പരാതിക്കാരിയുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ദുബൈയിലേക്ക് പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോട്ടയം | സന്നദ്ധ സഹായത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി. ചാരിറ്റി പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി കൈതപ്പൊയില്‍ ബദ്‌റുവിനെതിരെ കുറിച്ചി സ്വദേശിനി രജനിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയത്.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുന്ന സ്ത്രീ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. ഇയാള്‍ പരാതിക്കാരിക്ക് സഹായം വാഗ്ദാനം ചെയ്ത ശേഷം പരാതിക്കാരിയുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി ദുബൈയിലേക്ക് പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ഇയാളുമായി സംസാരിക്കുകയും സംഭാഷണം റെക്കോര്‍ഡും ചെയ്തു. ഇത് കൈയില്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ പ്രമുഖ പാർട്ടിയുടെ സൈബർ പോരാളി കൂടിയാണ് ബദ്റു കൈതപ്പൊയിൽ.