Kerala
വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; രണ്ട് പേര്‍ കസ്റ്റഡിയില്‍
യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം | മലപ്പുറം വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന് മൂന്നംഗസംഘം ബലാത്സംഗം ചെയ്‌തെന്നാണ് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്.
പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായത്.പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----