Kerala
നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തെന്ന് പരാതി
നേരത്തെ ഒരുമിച്ചു പഠിച്ചവർക്കെതിരെയാണ് പരാതി

കോഴിക്കോട് | ബലമായി മദ്യം നല്‍കി രണ്ട് സുഹൃത്തുക്കള്‍ ചേർന്ന് മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. ആരോപണ വിധേരായ രണ്ട് സുഹൃത്തുക്കള്‍ ഒളിവിലാണ്. സ്‌കൂള്‍ പഠനകാലത്ത് ഒരുമിച്ചു പഠിച്ചവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
യുവാക്കളുടെ മുറിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയും ബലമായി മദ്യം കുടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച ഇരുവരും രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----