Kerala
താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.

കോഴിക്കോട്| താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. പറമ്പില്‍ ബസാര്‍ ചെറുപറ്റ ഒടിപുനത്ത് അര്‍ഷാദ് (33)നെ കാണാനില്ലെന്ന് ഭാര്യ ഷഹലയാണ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
അര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണുള്ളത്. കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
---- facebook comment plugin here -----