Connect with us

rajeev chandrasekhar

ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നു പരാതി

കമ്പനികളിലെ ഓഹരി നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് വിവരങ്ങളും മറച്ചുവച്ചു എന്നാണു പരാതി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മണ്ഡലം ബി ജെ പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചെന്നു പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകയും സുപ്രിം കോടതി അഭിഭാഷകയുമായ ആവണി ബന്‍സാല്‍ ആണു വരണാധികാരിക്ക് പരാതി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ കമ്പനികളിലെ ഓഹരി നിക്ഷേപവും മ്യൂച്വല്‍ ഫണ്ട് വിവരങ്ങളും മറച്ചുവച്ചു എന്നാണു പരാതി. പ്രഫഷന്‍ സൂചിപ്പിച്ചിരിക്കുന്നത് സാമൂഹിക സേവനമെന്നാണ്. വാഹനങ്ങളുടെ പൂര്‍ണ വിവരങ്ങളും നല്‍കിയിട്ടില്ല. ഓഹരി നിക്ഷേപവും മ്യൂച്വല്‍ ഫണ്ട്? വിവരങ്ങളും പൂര്‍ണമായി നല്‍കിയില്ല.

കമ്പനികളുടെയും ഓഹരികളുടെയും വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും പരാതിയിലുണ്ട്. അതേസമയം രാഷ്ട്രീയ പരാതിയെന്ന നിലയിലാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത് 680 രൂപക്കാണെന്നാണ് സത്യവാങ് മൂലത്തിലുള്ളതെന്നാണ് പരാതിയിലെ ആരോപണം. 2022-23 ല്‍ 5,59,200 രൂപക്കു നല്‍കിയെന്നും ചൂണ്ടിക്കാട്ടി.