Alappuzha
സി പി ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഗൃഹനാഥനെയും വീട്ടമ്മയെയും തല്ലിയതായി പരാതി
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ വീട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു.

ആലപ്പുഴ | വയലാറില്‍ സി പി ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഗൃഹനാഥനെയും വീട്ടമ്മയെയും തല്ലിയതായി പരാതി. മോഹനന്‍ കുട്ടി, ഭാര്യ ഉഷ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. എല്‍ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് വീടിന്റെ ഗേറ്റിന് മുന്നില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് മോഹനന്‍ കുട്ടി പറയുന്നത്.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ വീട്ടുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. തലക്കിട്ട് ഇടിക്കുകയും ചവിട്ടുകയും കൈ പിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
മോഹനന്‍ കുട്ടിയും ഉഷയും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.