Connect with us

National

ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് കബളിപ്പിച്ചെന്ന് പരാതി

പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ഠ താക്കൂര്‍ ആണ് വിവാഹ തട്ടിപ്പിന് ഇരയായത്.

Published

|

Last Updated

ലക്‌നോ| ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത് കബളിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശ്രേഷ്ഠ താക്കൂര്‍ ആണ് വിവാഹ തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് രോഹിത് രാജ് ആണ് ശ്രേഷ്ഠ താക്കൂറിനെ വിവാഹം ചെയ്ത് കബളിപ്പിച്ചത്.

രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ശ്രേഷ്ഠയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. 2018ല്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആണെന്നും റാഞ്ചിയില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ആണെന്നുമാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയത്. എന്നാല്‍ കല്യാണത്തിന് ശേഷമാണ് ശ്രേഷ്ഠ സത്യം അറിയുന്നത്.

ഭര്‍ത്താവ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അല്ലെന്ന് തിരിച്ചറിഞ്ഞിട്ടും തുടക്കത്തില്‍ ശ്രേഷ്ഠ ഇത് മറച്ചുവച്ച് ജീവിക്കുകയായിരുന്നു. എന്നാല്‍ മറ്റു ചിലരെ കൂടി തന്റെ പേര് പറഞ്ഞ് ഭര്‍ത്താവ് പറ്റിച്ചത് അറിഞ്ഞപ്പോള്‍ ശ്രേഷ്ഠ രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. രണ്ടുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വിവാഹമോചനം.

 

 

 

Latest