Connect with us

National

കങ്കണക്ക് മര്‍ദ്ദനമേറ്റെന്ന പരാതി; സിഐഎസ്എഫ് ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | നിയുക്ത എം പി കങ്കണ റണാവത്തിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക സംഘടനകള്‍. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തണമെന്നും കങ്കണ മയക്ക്മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. പഞ്ചാബിലെ കര്‍ഷകര്‍ക്കെതിരായ പരാമര്‍ശത്തില്‍ കങ്കണ മാപ്പ് പറയണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്കുള്ള യാത്രമധ്യേ വിമാനത്താവളത്തില്‍ വെച്ച് നടിയും നിയുക്ത ബിജെപി എം പിയുമായ കങ്കണാ റണാവത്തിനെ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദിച്ചതായാണ് ആരോപണം.

ചണ്ഡീഗഡ് വിമാനത്താവളത്തിലായിരുന്നു സംഭവം. കങ്കണ കര്‍ഷകര്‍ക്ക് എതിരെ സംസാരിച്ചതില്‍ പ്രകോപിതയായാണ് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ ചെകിടത്തടിച്ചത്. കുല്‍വീന്ദറിനെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest