Kerala
പത്തനംതിട്ടയില്‍ വോട്ട് ചെയ്തപ്പോള്‍ ചിഹ്നം മാറിയെന്ന് പരാതി
പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ ടെസ്റ്റ് വോട്ടിങ്ങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി പിന്നീട് വോട്ട് ചെയ്യാതെ മടങ്ങി.
പത്തനംതിട്ട | പത്തനംതിട്ടയില്‍ വോട്ട് ചെയ്തപ്പോള്‍ വിവി പാറ്റില്‍ ചിഹ്നം മാറിയെന്ന പരാതിയുമായി യുവതി. കുമ്പഴ വടക്ക് ഒന്നാം ബൂത്തിലാണ് ചിഹ്നം മാറിയതായി പരാതി ഉയര്‍ന്നത്. വോട്ട് ചെയ്തതിനു ശേഷം വിവി പാറ്റില്‍ താമര ചിഹ്നമാണ് കാണിച്ചതെന്നാണ് യുവതി പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് പരാതിക്കാരിക്ക് വോട്ട് ചെയ്യാന്‍ വീണ്ടും അവസരമൊരുക്കണമെന്നാവശ്യവുമായി ആന്റോ ആന്റണി എംപി എത്തി. ഇതിനിടെ ബിജെപി പ്രവര്‍ത്തകരും ആന്റോ ആന്റണിയും തമ്മില്‍ സ്ഥലത്ത് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പരാതിക്കാരിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം ടെസ്റ്റ് വോട്ടാണ് ചെയ്യുന്നതെന്നും ഇതില്‍ പരാജയപ്പെട്ടാല്‍ നടപടിയെടുക്കണമോയെന്ന് പ്രിസൈഡിങ് ഓഫീസര്‍ തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. എന്നാല്‍ ടെസ്റ്റ് വോട്ടിങ്ങില്‍ പരാജയപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നതിനാല്‍ പരാതിക്കാരി പിന്നീട് വോട്ട് ചെയ്യാന്‍ തയ്യാറായില്ല.