police crime
മനശ്ശാസ്ത്രജ്ഞയെ പോലീസുകാരന്‍ നാഭിക്കു തൊഴിച്ചതായി പരാതി; അന്വേഷിക്കുമെന്നു കമ്മിഷണര്‍
എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണു യുവതിക്കും കുടുംബത്തിനും മര്‍ദനമേറ്റത്
കോഴിക്കോട് | മനശ്ശാസ്ത്രജ്ഞയെ മദ്യലഹരിയിലായിരുന്ന പോലീസുകാരന്‍ നടുറോഡില്‍ നാഭിക്കു തൊഴിച്ചതായി പരാതി.
നടക്കാവ് എസ് ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി.
എടക്കര ചീക്കിലോട് വാഹനം സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണു യുവതിക്കും കുടുംബത്തിനും മര്‍ദനമേറ്റത്. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്‌ന അബ്ദുള്‍ നാഫി(30)നാണ് നാഭിക്കു പോലീസുകാരന്റെ ചവിട്ടേറ്റത്.
ഒരു കുടുംബ പരിപാടിയില്‍ പങ്കെടുത്ത ശേഷം മുക്കത്ത് നിന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യുവതിയുടെ അടിനാഭിയില്‍ ചവിട്ടിയ പോലീസുകാരന്‍ ഭര്‍ത്താവിനേയും ക്രൂരമായ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
എസ് ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി പറഞ്ഞു. സംഭവത്തില്‍ കാക്കൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു ഡി സി പി അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണറും പറഞ്ഞു.