Connect with us

pregnant woman

പ്രസവവേദനയുമായി എത്തിയ യുവതിക്ക് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കിയില്ലെന്നു പരാതി

ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.

Published

|

Last Updated

തിരുവനന്തപുരം | നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നല്‍കിയില്ലെന്നു പരാതി. ഇന്നലെ രാത്രി 12.30 ഓടെ ആശുപത്രിയിലെത്തിയ യുവതിക്ക് അരമണിക്കൂറോളം ഡോക്ടറെ കാത്തുനില്‍ക്കേണ്ടിവന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയില്‍ ഗൈനക്കോളജി ഡോക്ടര്‍ ഉണ്ടായിരുന്നില്ല. ഈ വിവരം രോഗിയെ അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. പിന്നീട് ഡ്യൂട്ടിയിലുള്ള നഴ്‌സുമാര്‍ എസ് എ ടി ആശുപത്രിയിലേക്കു പോകാന്‍ നിര്‍ദേശിച്ചു.എസ് എ ടി ആശുപത്രിയില്‍ എത്തിയ ഉടന്‍ യുവതി പ്രസവിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കി. ഇതാദ്യമായല്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത്. ആശുപത്രിയില്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നു പരാതിയുണ്ട്.

 

Latest