Connect with us

Kerala

ഷവര്‍മ്മ കഴിച്ച യുവാവിന് ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന് പരാതി; ഹോട്ടല്‍ പൂട്ടിച്ചു

യുവാവ് ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Published

|

Last Updated

കോട്ടയം| ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് കാക്കനാട് യുവാവിന് ഗുരുതര ആരോഗ്യ പ്രശ്‌നമെന്ന് പരാതി. രാഹുല്‍ എന്ന യുവാവിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായതോടെയാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഷവര്‍മ്മ കഴിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നിലവില്‍ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോള്‍ വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

മാവേലിപുരമുള്ള ഹോട്ടല്‍ ഹയാത്തിനെതിരെയാണ് യുവാവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചു. കാക്കനാടുള്ള ഹോട്ടല്‍ പൂട്ടി സീല്‍ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോട്ടയം സ്വദേശിയായ രാഹുല്‍ (23) കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ബുധനാഴ്ചയാണ് രാഹുല്‍ ഷവര്‍മ്മ കഴിച്ചത്. അന്ന് മുതല്‍ ശാരീരിക ആസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇന്നലെ ആണ് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഷവര്‍മ്മ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്താണ് വരുത്തിച്ചത്.

 

 

Latest