Kerala
മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി 16 ലക്ഷം തട്ടിയെടുത്തതായി പരാതി
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ 14 വരെയുള്ള തീയതികളില്‍ യുവതി നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് 16,29,500 കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
![](https://assets.sirajlive.com/2021/12/police-1.jpg)
കണ്ണൂര്‍ | മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതി വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി യുവാവിന്റെ പരാതി. ക്രിപ്‌റ്റോകറന്‍സി ഇടപാടില്‍ 16 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. വായാട്ടുപറന്പ് താവുകുന്ന് സ്വദേശി ബിബിന്‍ ജോയിയുടെ പരാതിയില്‍ എറണാകുളം സ്വദേശി കൃതിക ദാസിനെതിരെയാണ് കണ്ണൂര്‍ ആലക്കോട് പോലീസ് കേസെടുത്തത്.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം യുവതി വിവാഹ വാഗ്ദാനം നല്‍കി വിശ്വാസ്യത പിടിച്ചു പറ്റിയാണ് പണം തട്ടിയെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ 14 വരെയുള്ള തീയതികളില്‍ യുവതി നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് 16,29,500 കൈമാറിയെന്നാണ് പരാതിയില്‍ പറയുന്നത്. കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്.