Connect with us

National

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പരാതി ശരിയാണ്: സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക്

സംഭവത്തിനെതിരെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക്

Published

|

Last Updated

ന്യൂഡല്‍ഹി| ഗുസ്തി താരങ്ങളുടെ പരാതി ശരിവെച്ച് സായി മുന്‍ ഫിസിയോ പരഞ്ജീത് മാലിക്. മൂന്ന് ജൂനിയര്‍ വനിതാ ഗുസ്തിക്കാര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായി പരഞ്ജീത് മാലിക് പറഞ്ഞു. രാത്രിയില്‍ ബ്രിജ് ഭൂഷന്‍ കാണാന്‍ ആവശ്യപ്പെട്ടെന്നാണ് താരങ്ങള്‍ പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനെതിരെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. 2014ല്‍ ലഖ്നോവില്‍ നടന്ന ദേശീയ ഗുസ്തി ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ മേല്‍നോട്ട സമിതിയോടും പരഞ്ജീത് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പരഞ്ജീത് ഈക്കാര്യം വ്യക്തമാക്കിയത്.

ഗുസ്തി ഫെഡറഷന്‍ അധ്യക്ഷനും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ആരോപണങ്ങളില്‍ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

 

 

Latest