Kerala
പൂര്‍ണമായ ബയോമെട്രിക് പഞ്ചിംഗ് ഹാജര്‍; സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകത്തിന് വിട
സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
തിരുവനന്തപുരം | സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഡിസംബര്‍ മാസം മുതല്‍ ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായി നടപ്പിലാക്കും. ഇതോടെ ഹാജര്‍ പുസ്തകം ഇല്ലാതാവുകയാണ്.
ഹാജര്‍ പുസ്തകം ഒഴിവാക്കിക്കൊണ്ടും സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണമായും നടപ്പിലാക്കിക്കൊണ്ടുമുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.
എന്നാല്‍, ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ തുടര്‍ന്നും പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തണം.
---- facebook comment plugin here -----