National
മുംബൈയില്‍ ഇന്നു മുതല്‍ രണ്ട് വരെ സമ്പൂര്‍ണ നിരോധനാജ്ഞ
ഡിസംബര്‍ മൂന്ന് മുതല്‍ 17 വരെ നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയതായി മുംബൈ പോലീസും അറിയിച്ചു
മുംബൈ | ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ മുംബൈയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ .മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ നടപ്പാക്കുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ 17 വരെ നഗരത്തില്‍ 144 ഏര്‍പ്പെടുത്തിയതായി മുംബൈ പോലീസും അറിയിച്ചു.
അംബേദ്ക്കര്‍ ചരമവാര്‍ഷികം, ബാബറി മസ്ജിദ് തകര്‍ത്തതിന്റ വാര്‍ഷികാഘോഷം, പുതുവത്സരാഘോഷം എന്നിവ മുന്‍ നിറുത്തിയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കില്ല. ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 17 വരെ നഗരത്തില്‍ ഉച്ചഭാഷിണികളും ഘോഷയാത്രകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് മിഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ താക്കൂര്‍ അറിയിച്ചു.
ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികവും, അംബേദ്ക്ര്‍ ചരമവാര്‍ഷികവുമാണ്. അതേ സമയം വിവാഹം, മരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിരോധനാജ്ഞ ബാധകമകില്ലെന്നും പോലീസ് വ്യക്തമാക്കി.