Kerala
ഗിഗ് വര്‍ക്കേഴ്‌സിന് സമഗ്ര സാമൂഹിക സുരക്ഷ ഉറപ്പുവരുത്തും; സമദാനി എം പിക്ക് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്
തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് ആരോഗ്യ സുരക്ഷ, പ്രസവ സംബന്ധമായ ആനുകൂല്യങ്ങള്‍, വയോജന സംരക്ഷണം എന്നിവ ഏര്‍പ്പെടുത്തും. ഇതിനായി സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കും.

ന്യൂഡല്‍ഹി | ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗിഗ് വര്‍ക്കേഴ്‌സിന് സമഗ്രമായ സാമൂഹിക- ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി ശോഭ കരന്ദ്‌ലാജെ ഡോ. എം പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.
ഗിഗ് വര്‍ക്കേഴ്‌സിന് 2020ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡില്‍ നിര്‍വചനം നല്‍കിയിട്ടുണ്ടെന്നും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷ്വറന്‍സ് ആരോഗ്യ സുരക്ഷ, പ്രസവ സംബന്ധമായ ആനുകൂല്യങ്ങള്‍, വയോജന സംരക്ഷണം എന്നിവ ഏര്‍പ്പെടുത്തും. ഇതിനായി സാമൂഹിക സുരക്ഷാ ഫണ്ട് സ്ഥാപിക്കും.
ഗിഗ് വര്‍ക്കേഴ്‌സിന് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. ഗിഗ് വര്‍ക്കേഴ്‌സിന്റെ സേവന, വേതന, സാമൂഹിക സുരക്ഷ സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.