Connect with us

National

വിദേശയാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി; 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം

മാര്‍ഗരേഖയിലെ എല്ലാ നിയമങ്ങളും ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും.

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കായി ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഇതനുസരിച്ച്, ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഇനി ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. മാര്‍ഗരേഖയിലെ എല്ലാ നിയമങ്ങളും ഫെബ്രുവരി 14 മുതല്‍ പ്രാബല്യത്തില്‍ വരും.

വിദേശയാത്രക്കാര്‍ ആരോഗ്യ സേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടാതെ, 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടോ രണ്ട് വാക്‌സിനും എടുത്തുവെന്ന് തെളിയിക്കുന്ന രേഖയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം.

കോവിഡ് കേസുകളും വ്യാപനശേഷിയും കുറഞ്ഞതോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വളരെ കുറഞ്ഞ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.