Connect with us

National

സഖാവ് യെച്ചൂരി ധീരനായ നേതാവ്; വരും തലമുറക്ക് പ്രചോദനം: എം കെ  സ്റ്റാലിന്‍

അടിയന്തരാവസ്ഥയ്ക്കെതിരെ വിദ്യാര്‍ഥി നേതാവായ കാലഘട്ടത്തില്‍ ധീരമായി നിലകൊണ്ടത് ചെറുപ്പത്തില്‍ തന്നെ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നു

Published

|

Last Updated

ചെന്നൈ | ഇടത് പ്രസ്ഥാനത്തിന്റെ അതികായനായ സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അതീവ ദുഖവും ഞെട്ടലുമാണ് അനുഭവപ്പെടുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ  സ്റ്റാലിന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത് വ്യക്തിത്വമാണ് സീതാറാം യെച്ചൂരി.  അദ്ദേഹത്തിന്‍റെ തൊഴിലാളി വര്‍ഗത്തോടും മതേതരത്വത്തോടും തുല്ല്യതയോടുമുള്ള സമര്‍പ്പണം അടുത്ത തലമുറയ്ക്ക് പ്രചോദനമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

അടിയന്തരാവസ്ഥയ്ക്കെതിരെ വിദ്യാര്‍ഥി നേതാവായ കാലഘട്ടത്തില്‍ ധീരമായി നിലകൊണ്ടത് ചെറുപ്പത്തില്‍ തന്നെ നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്നുവെന്നും സ്റ്റാലിന്‍ സോഷ്യല്‍മിഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

അദ്ദേഹവുമായി ചിലവഴിച്ച നിമിഷങ്ങളെ ഞാന്‍ എന്നും വിലമതിക്കുന്നുവെന്നും കുടുംബത്തിനും സഖാകള്‍ക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.

Latest